Blog Post

Karanavars > News > Keralam > കോവിഡ്-19: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കോവിഡ്-19: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല.

അതിനിടെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ മുപ്പതോളം ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. റേഡിയോളജി ലാബുകളും അടച്ചിടാനും അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റാനും നിര്‍ദേശമുണ്ട്.

സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ശ്രീചിത്രയിലെ ഡോക്ടര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ രണ്ടു മുതല്‍ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നുരോഗബാധ ഉണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു. ഡോക്ടറുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കരുതുന്ന 40 പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *