Blog Post

Karanavars > News > latest news > ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യുഡല്‍ഹി: കൊറോണ ​പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിയവരെ രാജ്യത്ത്​ തിരികെയെത്തിച്ചു. 53 പേരെയാണ്​ തിങ്കളാഴ്​ച രാവിലെ രാജ്യത്തെത്തിച്ചത്​. ഇതോടെ 389 പേരെ ഇറാനില്‍ നിന്നും നാലു തവണയായി രാജ്യത്ത്​ എത്തിച്ചു.

53 വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയുമാണ്​ നാട്ടിലെത്തിച്ചത്​. ഇറാനിലെ തെഹ്​റാന്‍, ഷിറാസ്​ എന്നിവിടങ്ങളില്‍ കുടുങ്ങി കിടന്നിരുന്നവരാണ്​ ഇവരെന്നും വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍ അറിയിച്ചു.

ഞായറാഴ്​ച രാവിലെ തിരികെയെത്തിച്ച 230 പേര്‍ ജയ്​സാല്‍മറിലെ ഇന്ത്യന്‍ ആര്‍മി കേന്ദ്രത്തില്‍ 14 ദിവ​സത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ്​.

Leave a comment

Your email address will not be published. Required fields are marked *