Blog Post

Karanavars > News > Keralam > കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ഞെട്ടരുത്

കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ഞെട്ടരുത്

ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതില്‍ ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്.

കയറ്റുമതി കുറഞ്ഞതോടെ നാട്ടില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപ മാത്രമായി. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ് അയച്ചിരുന്നത്.

വെള്ള, ചുവപ്പ് ഇനത്തില്‍പ്പെട്ട ഞണ്ടാണ് കായലില്‍ നിന്ന് ഏറെ കിട്ടുന്നത്. ചൈനയില്‍ ഇതിനായിരുന്നു പ്രിയം. കായലില്‍ നിന്നും ഫാമുകളില്‍ നിന്നും ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്.

2019ല്‍ ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്.

Leave a comment

Your email address will not be published. Required fields are marked *