Blog Post

Karanavars > News > National > ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്നു: കടിയേറ്റ യുവതി മരിച്ചു

ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്നു: കടിയേറ്റ യുവതി മരിച്ചു

ഗൊരഖ്പുര്‍∙ ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം.

തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്. വീടിനുള്ളില്‍ ജയ്‌സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. രണ്ടു പാമ്പുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞില്ല.

ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു. കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലാണ് ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടത്.

Leave a comment

Your email address will not be published. Required fields are marked *