Blog Post

Karanavars > News > Health > വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ; മുപ്പതോളം കുട്ടികൾ ചികിത്സയിൽ

വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ; മുപ്പതോളം കുട്ടികൾ ചികിത്സയിൽ

കോഴിക്കോട് വടകരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മേപ്പയിൽ എസ്. ബി. സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് നൽകിയ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് കടുത്ത ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച മുപ്പതോളം വിദ്യാർത്ഥികൾ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയക്കുകയായിരുന്നു. ഇതിൽ ഇന്നലെ പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഒരു കുട്ടിക്കും ഷിഗെല്ല ബാധയുണ്ടെന്ന് വ്യക്തമായത്. ബാക്കി കുട്ടികളുടെ സാമ്പിള പരിശോധനാ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും തദ്ദേശ ഭരണകൂടവും പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളിലെ കിണറ്റിലെ വെള്ളവും ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച സാധന സാമഗ്രികളും വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *