യുവ അഭിഭാഷക നൽകിയ പരാതി ഗൗരവതരമെന്ന് വിലയിരുത്തി സിപിഎം നേതൃത്വം. പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടികൾക്ക് സാധ്യത. സംഘടനാപരമായ ചട്ടക്കൂടിന് നിരക്കാത്ത പെരുമാറ്റമുണ്ടായെന്നാരോപിച്ച് ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.
ഇന്നലെ ചേർന്ന പ്രത്യേക ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പാര്‍ട്ടി ഓഫീസിൽ വെച്ചുണ്ടായ മോശം അനുഭവങ്ങളും ഒരു വർഷത്തോളമായി ഫോണിലൂടെ തുടർന്നുള്ള ശല്യപ്പെടുത്തലുകളും ചൂണ്ടിക്കാണിച്ചാണ് യുവതി സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരിട്ട് പരാതി നൽകിയത്. വിഷയം ഗൗരവത്തോടെ കണ്ട സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
പാർട്ടിക്ക് ലഭിച്ച മറ്റ് പരാതികൾ കൂടി ഉൾപ്പെടുത്തി വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നേതൃത്വം കടന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. സംഭവത്തിൽ പാർട്ടി ഔദ്യോഗികമായി കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചേർന്ന പ്രത്യേക ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
പാര്‍ട്ടി ഓഫീസിൽ വെച്ചുണ്ടായ മോശം അനുഭവങ്ങളും ഒരു വർഷത്തോളമായി ഫോണിലൂടെ തുടർന്നുള്ള ശല്യപ്പെടുത്തലുകളും ചൂണ്ടിക്കാണിച്ചാണ് യുവതി സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരിട്ട് പരാതി നൽകിയത്. വിഷയം ഗൗരവത്തോടെ കണ്ട സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. പാർട്ടിക്ക് ലഭിച്ച മറ്റ് പരാതികൾ കൂടി ഉൾപ്പെടുത്തി വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നേതൃത്വം കടന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. സംഭവത്തിൽ പാർട്ടി ഔദ്യോഗികമായി കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.