Blog Post

Karanavars > News > DrugAbuse > ഹോസ്റ്റലിൽ ലഹരിയും കയ്യേറ്റവും വെച്ചുപൊറുപ്പിക്കില്ല’: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി റോജി എം. ജോൺ

ഹോസ്റ്റലിൽ ലഹരിയും കയ്യേറ്റവും വെച്ചുപൊറുപ്പിക്കില്ല’: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം പാളയത്തെ കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ ഉണ്ടായ സംഘർഷങ്ങളും പ്രതിഷേധങ്ങളും അത്യന്തം ഗൗരവകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍‍. ഹോസ്റ്റലിൽ മദ്യക്കുപ്പികളും ലഹരിവസ്തുക്കളും എത്തിയത് എങ്ങനെയെന്നും, പുറത്തുനിന്നുള്ളവര്‍‍ അനധികൃതമായി ക്യാമ്പസില്‍ തമ്പടിക്കുന്നുണ്ടോ എന്നും സര്‍ക്കാര്‍തലത്തില്‍ വിശദമായി അന്വേഷിക്കുമെന്ന് ഇന്നലെ വ്യക്തമാക്കുകയുണ്ടായി.

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലും കുപ്പികളും എറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് ഹോസ്റ്റലിന്റെ സുരക്ഷാ വീഴ്ചകളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കുറിച്ച് മന്ത്രിയുടെ കര്‍ശന പ്രതികരണം.

കലാലയങ്ങൾ സർഗാത്മക സംവാദങ്ങളുടെയും സജീവ വിദ്യാർഥി രാഷ്ട്രീയത്തിന്റെയും വേദികളായിരിക്കണമെന്നും, എന്നാൽ ഇതിന്റെ മറവിൽ ഹോസ്റ്റലുകളിൽ ലഹരി വസ്തുക്കൾ എത്തുന്നതും വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ അനധികൃതമായി താമസിക്കുന്നതും യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു. ഹോസ്റ്റലുകളിൽ ഇത്തരം നിയമവിരുദ്ധ കാര്യങ്ങൾ തടയേണ്ട പൂർണ്ണ ഉത്തരവാദിത്വം സർവകലാശാല അധികാരികൾക്കുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *