Blog Post

Karanavars > News > Economy >  കേരളത്തിൽ സ്വർണവില ഇന്നും താഴേക്ക്

 കേരളത്തിൽ സ്വർണവില ഇന്നും താഴേക്ക്

ആഭരണപ്രേമികൾക്ക് ഏറെ ആശ്വാസം പകർന്നു കൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്നും വൻതോതിൽ താഴ്ന്നു. രാജ്യാന്തര വിപണിയിലെ തളർച്ചയ്ക്ക് പിന്നാലെ ഇന്നലെ ഉണ്ടായ കനത്ത വിലയിടിവിന്റെ തുടർച്ചയായാണ് ഇന്നും കേരളത്തിൽ സ്വർണവില കുറഞ്ഞത്. ആഗോളതലത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച ചില സുപ്രധാന രാഷ്ട്രീയ നയപരമായ നിലപാടുകളാണ് സ്വർണവിലയുടെ ഈ കുത്തനെ3യുള്ള ഇടിവിന് പ്രധാന കാരണം.

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് 22 കാരറ്റ് സ്വർണം ഒന്നിന് 1,09,120 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒറ്റദിവസംകൊണ്ട് പവന് 2,640 രൂപയോളമാണ് ഇടിഞ്ഞത്. സമീപകാല ചരിത്രത്തിലെ തന്നെ വലിയ വിലക്കുറവാണ് വിപണിയിൽ ഇപ്പോൾ ദൃശ്യമാകുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് വില 4,124 ഡോളറിലേക്ക് താഴ്ന്നത് കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരപ്പാണ്. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതാണ് വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വഴിവെച്ചത്. ഈ അന്തരീക്ഷത്തിൽ ക്രൂഡോയിൽ വിലയിൽ ഉണ്ടായ വ്യതിയാനങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ വില ഇടിയുന്നത് സാധാരണക്കാരായ സ്വർണാഭരണ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച ചെറിയ കിട നിക്ഷേപകർക്ക് ഈ ഇടിവ് തിരിച്ചടിയായേക്കാം. വിലയിലെ ഈ ചാഞ്ചാട്ടം വരുന്ന ദിവസങ്ങളിലും തുടരുമോ എന്നാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *