Blog Post

Karanavars > News > Cinema > തിയേറ്റർ കൊള്ള അംഗീകരിക്കാനാവില്ല: മേയർ വി.വി. രാജേഷ്

തിയേറ്റർ കൊള്ള അംഗീകരിക്കാനാവില്ല: മേയർ വി.വി. രാജേഷ്

സിനിമാ തിയേറ്ററുകളിലെയും മൾട്ടിപ്ലക്സുകളിലെയും അമിത ടിക്കറ്റ് നിരക്കിനും ഭക്ഷണവിലയ്ക്കുമെതിരെ ശക്തമായ വിമർശനവുമായി തിരുവനന്തപുരം മേയർ വി. വി. രാജേഷ്. തിയേറ്ററുകൾ കൊള്ളലാഭം ലക്ഷ്യമിട്ട് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചു വ്യക്തമാക്കിയത്.

പുറത്ത് 25 മുതൽ 30 രൂപ വരെ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകൾക്കുള്ളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. തിയേറ്ററുകളിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ പോലും ‘ലോൺ എടുക്കേണ്ട’ അത്രയും ഭീകരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മേയർ പരിഹസിച്ചു.

കുട്ടികളുമായി സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്ക് ലഘുഭക്ഷണങ്ങൾക്കായി മാത്രം ആയിരത്തോളം രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരുന്നത്. കൂടാതെ, സിനിമ ടിക്കറ്റ് നിരക്കുകൾ പീക് ടൈമുകളിൽ അനിയന്ത്രിതമായി വർധിപ്പിക്കുന്ന പ്രവണതയും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ തിയേറ്ററിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാത്തത് ജനാധിപത്യ സംവിധാനത്തിന് ചേർന്ന രീതിയല്ല. ഒരു സിസ്റ്റത്തിനും ഇത്തരത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ സാധിക്കില്ലെന്നും മേയർ വ്യക്തമാക്കി.

സാധാരണക്കാരായ പ്രേക്ഷകരെ ദ്രോഹിക്കുന്ന ഈ അനീതിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി രംഗത്തിറങ്ങണമെന്നും, ലീഗൽ മെട്രോളജി വകുപ്പ് വിഷയത്തിൽ ശക്തമായ പരിശോധനകളും ഇടപെടലുകളും നടത്തണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു. ജനങ്ങളുടെ പോക്കറ്റ് ചോർത്തുന്ന ഈ കൊള്ളയടി ഉടൻ തിരുത്തണമെന്നാണ് നഗരസഭയുടെയും പൊതുജനങ്ങളുടെയും ശക്തമായ ആവശ്യം.

Leave a comment

Your email address will not be published. Required fields are marked *