തിയേറ്റർ കൊള്ള അംഗീകരിക്കാനാവില്ല: മേയർ വി.വി. രാജേഷ്
സിനിമാ തിയേറ്ററുകളിലെയും മൾട്ടിപ്ലക്സുകളിലെയും അമിത ടിക്കറ്റ് നിരക്കിനും ഭക്ഷണവിലയ്ക്കുമെതിരെ ശക്തമായ വിമർശനവുമായി തിരുവനന്തപുരം മേയർ വി. വി. രാജേഷ്. തിയേറ്ററുകൾ കൊള്ളലാഭം ലക്ഷ്യമിട്ട് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചു വ്യക്തമാക്കിയത്. പുറത്ത് 25 മുതൽ 30 രൂപ വരെ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകൾക്കുള്ളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. തിയേറ്ററുകളിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ പോലും ‘ലോൺ എടുക്കേണ്ട’ അത്രയും ഭീകരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മേയർ പരിഹസിച്ചു. […]