Blog Post

Karanavars > News > Uncategorized > ഓണ്‍ലൈനിലെ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്നാപ്ഡീല്‍;പട്ടികയില്‍ എറണാകുളവും

ഓണ്‍ലൈനിലെ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്നാപ്ഡീല്‍;പട്ടികയില്‍ എറണാകുളവും

രാജ്യത്തെ ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം ഓര്‍ഡറുകളുടെ 56 ശതമാനവും മെട്രോ ഇതര നഗരങ്ങളില്‍ നിന്നുമാണെന്ന് ഈ കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീല്‍. 2018 മുതല്‍ ഓണ്‍ലൈന്‍ കോണ്ടം വില്പനയില്‍ 30% വര്‍ധനവുണ്ടായെന്നും സ്നാപ്ഡീല്‍ കണക്കുകള്‍ പറയുന്നു.

ടയര്‍ 3 നഗരങ്ങളായ ഇംഫാല്‍,എറണാകുളം,ഹിസാര്‍,കാണ്‍പൂര്‍,ഷില്ലോങ് എന്നിവിടങ്ങളിലാണ് ആകെ വിറ്റഴിക്കുന്നവയില്‍ പത്തില്‍ എട്ട് കോണ്ടവും ചിലവാകുന്നത്. തിരഞ്ഞെടുപ്പിലെ വ്യവിധ്യം,സ്വകാര്യത,ഒരു ഓഫ് ലൈന്‍ സ്റ്റോറില്‍ നിന്നും വാങ്ങുവാനുള്ള മടി എന്നിവയാണ് പ്രധാനമായും ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള കാരണങ്ങള്‍.

വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്ബോഴും ലൈംഗീകതയേയും അതിന്റെ വിദ്യാഭ്യാസത്തോടും ഉള്ള മടി കണക്കിലെടുക്കുമ്ബോള്‍ ആളുകള്‍ ഒരു സ്റ്റോറില്‍ നിന്നും കോണ്ടം വാങ്ങുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുന്നതാണ് വില്പന വര്‍ധനവിന് കാരണമെന്ന് സ്നാപ്ഡീല്‍ വക്താവ് പറയുന്നു.

അഞ്ച് ലക്ഷത്തോളം രജിസ്റ്റര്‍ ചെയ്ത വില്പനക്കാരുള്ള വിപണിയില്‍ ഡ്യൂറെക്സ്,കാമസൂത്ര,കോഹിനൂര്‍,മാന്‍ ഫോഴ്സ് എന്നിവയാണ് സ്നാപ്ഡീലില്‍ വിറ്റഴിക്കുന്നവയില്‍ ഏറ്റവും ജനപ്രിയമായിട്ടുള്ള ബ്രാന്‍ഡുകള്‍.

Leave a comment

Your email address will not be published. Required fields are marked *