Blog Post

Karanavars > News > crime > സുകുമാര കുറുപ്പ് കേസ് ; അന്വേഷണം അവസാനിപ്പിച്ച്  കേരള പൊലീസ്

സുകുമാര കുറുപ്പ് കേസ് ; അന്വേഷണം അവസാനിപ്പിച്ച്  കേരള പൊലീസ്

കേരളത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഏറ്റവും വലിയ ദുരൂഹതയ്ക്ക് വിരാമമിട്ട് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേരള പൊലീസ്. കേസ് പുനഃപരിശോധിച്ച പുതിയ അന്വേഷണ സംഘമാണ് സുകുമാര കുറുപ്പ് വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗം മൂലം മരിച്ചെന്ന നിർണായക വിവരത്തിലേക്ക് എത്തിച്ചേർന്നത്.

1984 ജനുവരിയിലാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ സുകുമാര കുറുപ്പും സംഘവും കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് പതിറ്റാണ്ടുകളായി ഉത്തരം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല.

എന്നാൽ, അടുത്തിടെ കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സുകുമാര കുറുപ്പും ബന്ധുക്കളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചു.

ഇന്ന് ലഭ്യമായ വിവരങ്ങളുടെയും മറ്റ് സൂചനകളുടെയും അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. ഏതാനും ചെറിയ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കുമെന്നും, ഇതോടെ വർഷങ്ങൾ പഴക്കമുള്ള ഈ കേസിന്റെ അന്വേഷണം ഔദ്യോഗികമായി അവസപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *