പാർട്ടി പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിന് അഭിഷേക് മനു സിങ്വിയുടെനിയമോപദേശം. സ്വകാര്യ ചടങ്ങുകൾക്ക് ഔദ്യോഗിക നിയമങ്ങൾ ബാധകമല്ലെന്നും ദേശീയ ഗീതത്തിന്റെ ആലാപനം തടഞ്ഞാൽ നടപടി ബാധകമാവുക സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ മാത്രമായിരിക്കുമെന്നുമാണ്അഭിഷേക് സിങ്വിപാർട്ടി നേതൃത്വത്തിന് നൽകിയിരിക്കുന്ന പ്രധാന നിയമോപദേശം.
രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി പരാതി നൽകിയ പശ്ചാത്തലത്തിലാണ് ഈ നിയമോപദേശം തേടിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാർട്ടി വേദികളിൽ പാടിയാൽ മതിയെന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെയാണ് പാർട്ടിക്ക് ഉള്ളിലും പുറത്തും ഈ വിഷയം ചർച്ചയായത്. പൊതുചടങ്ങുകളും സ്വകാര്യ-പാർട്ടി ചടങ്ങുകളും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ടെന്ന്ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽഅഭിഷേക് സിങ്വിവ്യക്തമാക്കുകയുണ്ടായി.
ഈ വിഷയത്തിൽ പാർട്ടി നേതൃത്വം കൂടുതൽ ജാഗ്രത പുലർത്തണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ഉയരുന്നതിനിടയാണ് ലീഗൽ സെൽ മേധാവിയുടെ ഭാഗത്തുനിന്നും ഈ നിർണായക നിയമോപദേശം വന്നിരിക്കുന്നത്.