Blog Post

Karanavars > News > Goverment >  റൈഡിന് മുൻപ് ടിപ്പ് ചോദിക്കരുത് ; ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്ര നിർദേശം

 റൈഡിന് മുൻപ് ടിപ്പ് ചോദിക്കരുത് ; ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്ര നിർദേശം

ഓൺലൈൻ ടാക്സി, ബൈക്ക് ടാക്സി ബുക്കിംഗ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. യാത്രയ്ക്ക് മുൻപ് ‘അഡ്വാൻസ് ടിപ്പ്’ (Advance Tip) ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങളും ഓപ്ഷനുകളും ആപ്പുകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ പ്രമുഖ റൈഡ് അഗ്രിഗേറ്റർ കമ്പനികൾക്കാണ് ഈ പുതിയ ഉത്തരവ് ബാധകമായിട്ടുള്ളത്.

യാത്ര ബുക്ക് ചെയ്യുമ്പോൾ ‘കൂടുതൽ ടിപ്പ് നൽകിയാൽ ഡ്രൈവർമാർ റൈഡ് വേഗത്തിൽ സ്വീകരിച്ചേക്കാം’ എന്ന തരത്തിലുള്ള പ്രലോഭനങ്ങളും നിർബന്ധിത ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് മന്ത്രാലയം ചൂണ്ടിക്കാണിച്ചു. യാത്രക്കാർ സ്വമേധയാ നൽകേണ്ട ടിപ്പുകൾ ബുക്കിംഗ് സമയത്തോ യാത്രയ്ക്കിടയിലോ നൽകാൻ നിർബന്ധിതമാക്കുന്നത് തെറ്റിദ്ധനാജനകവും മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ് 2025-ന്റെ ലംഘനവുമാണെന്ന് വ്യക്തമാക്കിയാണ് സർക്കാർ നടപടി.

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കൂടി പരിധിയിൽ വരുന്ന ഈ നിർദേശപ്രകാരം, യാത്ര പൂർത്തിയായതിന് ശേഷം മാത്രമേ ആപ്പുകളിൽ ടിപ്പ് നൽകാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ പാടുള്ളൂ. മുൻകൂട്ടി പണം ഈടാക്കുന്ന ഇത്തരം ശീലങ്ങൾ സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തോതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന ഇടപെടൽ.

Leave a comment

Your email address will not be published. Required fields are marked *