Blog Post

Karanavars > News > GlobalDisaster > കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി: കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി: കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കമുഖത്ത് മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് തുരങ്കത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ട് വരിയായി മാത്രമാണ് കടത്തിവിടുന്നത്.

കനത്ത മഴയെത്തുടർന്ന് തുരങ്കത്തിന് മുകൾഭാഗത്ത് രണ്ടിടങ്ങളിൽ കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് പതിക്കാനുള്ള സാധ്യത ജിയോളജി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടി. സ്ഥിതിഗതികൾ വിലയിരുത്തിയ തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രദേശത്ത് സന്ദർശനം നടത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈവേ പൊലീസിന്റെയും പട്രോളിങ് സംഘത്തിന്റെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങൾ അടിയന്തരമായി ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ ഒവർടേക്കിംഗുകൾ ഒഴിവാക്കണമെന്നും പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തുരങ്കമുഖത്തെ ഈ യാത്രാനിയന്ത്രണം തൃശൂർ-പാലക്കാട് റൂട്ടിലെ ഗതാഗതത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നിലവിലുള്ളത്.

Leave a comment

Your email address will not be published. Required fields are marked *