Blog Post

Karanavars > News > crime > അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം

പൊലീസിനെതിരെ തുടർച്ചയായ വെല്ലുവിളികളും ഭീഷണികളും ഉയർത്തിയ കൊടുംക്രിമിനൽ അർജുൻ ആയങ്കിക്കെതിരെ കേരള പൊലീസ് കാപ്പ (KAAPA) നിയമപ്രകാരം നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തുടനീളം നടന്ന വ്യാപകമായ അന്വേഷണത്തിനൊടുവിൽ കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലായ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

വിവിധ സ്റ്റേഷനുകളിലായി ആകെ 23 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഇതിൽ വളപട്ടണം സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും സാമൂഹിക മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്.

പോലീസിന്റെ ഭാഗത്തുനിന്നും കേസ് ഹിസ്റ്ററി റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവി മുഖേന ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കളക്ടറുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ. ഗുണ്ടകൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ മാതൃകയിലുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. സാമൂഹിക മാധ്യമങ്ങൾ വഴി പ്രതിക്ക് പിന്തുണയേകിയവരുടെയും ഒളിവിൽ കഴിയാൻ സഹായിച്ചവരുടെയും വിവരങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *