Blog Post

Karanavars > News > latest news > സരിന് മനംമാറ്റമോ?

സരിന് മനംമാറ്റമോ?

കാവിക്കോട്ട കണ്ട് പനിയ്ക്കുമോ?
സരിന് മനംമാറ്റമോ?

സീറ്റ് കിട്ടാത്തതിൽ പിണങ്ങി ഇടത്തേക്ക് ചേക്കേറിയ ഡോ. പി. സരിൻ തിരെഞ്ഞെടുപ്പ് തോൽവിക്ക് ശേഷം എങ്ങോട്ടെന്ന് കേരളരാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നു.12000 വോട്ടുകൾക്ക് വരെ ജയിക്കുമെന്ന് പാലക്കാട് മനക്കോട്ട കെട്ടിയിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ മൂന്നാസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിൽ അസ്വസ്ഥനാണെന്നാണ് സൂചന.

കോൺഗ്രസ്സിൽ നിന്ന് മൂന്നര വര്‍ഷത്തിനിടെ രണ്ട് തിരഞ്ഞെടുപ്പുകള്‍ നേരിട്ടുവെന്നും ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടന്‍ ആലോചിക്കുന്നില്ലെന്നും പ്രഖ്യാപിച്ച സരിൻ പക്ഷെ ഇടതു സ്ഥാനാർത്ഥിയായതിൽ സിപിഐ (എം) നുള്ളിൽത്തന്നെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ കനത്ത തോൽവിക്ക് പിന്നിൽ ആ അതൃപ്തി കാരണമായോയെന്ന് സരിനോട് അടുത്ത വൃത്തങ്ങൾ സംശയിക്കുന്നുണ്ട്. സരിന്റെ മനം മാറ്റത്തിന് പിന്നിൽ പാലക്കാട് കോൺഗ്രസ്സിൽ നിന്ന് ഒപ്പം ചേർന്നവരുടെ സമ്മദ്ദവും ഉണ്ടെന്ന് സൂചനയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *