Blog Post

Karanavars > News > Keralam > സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം ആളുകള്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം ആളുകള്‍

കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല.

ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാതിരിക്കുന്നത്.രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തതില്‍ അധികവും കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലയിലെ ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.ജാഗ്രത പാലിക്കേണ്ട സമയത്താണ് വലിയ വിഭാഗം ജനങ്ങള്‍ വാക്സിനോട് വിമുഖത കാണിക്കുന്നത്. മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞെന്ന വിലയിരുത്തലിലാകാം പലരും രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ മടി കാണിച്ചതെന്നാണ് സൂചന.

18 വയസിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതലാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്. അതിനുശേഷം ഒമിക്രോണ്‍ വ്യാപനം ഉണ്ടായിട്ടുകൂടി രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ പലയാളുകളും മടിച്ചു എന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *