Blog Post

Karanavars > News > Keralam > പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജിയാണ് മരിച്ചത്.തമ്ബാനൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും സിവില്‍ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സജിയെ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെ പോലീസുകാരന്‍ മുറിയെടുത്തിരുന്നതായാണ് വിവരം. രണ്ട് ദിവസമായി സജി വീട്ടിലേക്ക് പോയിരുന്നില്ല. സജിയെ കാണാതായതിന് പിന്നാലെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ടും അമിതജോലി ഭാരവുമാണ് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് സജി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പോലീസുകാരന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് സജിയുടെ കുടുംബം ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 8 മാസമായി സജിയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *