Blog Post

Karanavars > News > latest news > പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

പട്ന: പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ബിഹാറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

നൗഹട്ട പൊലീസ് സ്‌റ്റേഷനിലെ ദര്‍ഹാര്‍ ഔട്ട്‌പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശിഭൂഷണ്‍ സിന്‍ഹയെയാണ് സസ്പെന്‍ഡ് ചെയ്തത്.

ശശിഭൂഷണ്‍ സിന്‍ഹ ഷര്‍ട്ട് ധരിക്കാതെ മസാജ് ചെയ്യിപ്പിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

Leave a comment

Your email address will not be published. Required fields are marked *