Blog Post

Karanavars > News > Keralam > യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കമ്മിഷന്‍; വൈദ്യുതി നിരക്കില്‍ ഉത്തരവ് മേയ് അവസാനം

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കമ്മിഷന്‍; വൈദ്യുതി നിരക്കില്‍ ഉത്തരവ് മേയ് അവസാനം

തിരുവനന്തപുരം: കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍. കെഎസ്‌ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

2022-23 വര്‍ഷത്തെ വൈദ്യുതി നിരക്കില്‍ മേയ് അവസാനം ഉത്തരവുണ്ടാകുമെന്നും റഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.

നിലവില്‍ 6.35 പൈസയാണ് യൂണിറ്റ് നിരക്ക്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ന്യായമായ നിരക്കാണിത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെഎസ്‌ഇബി നല്‍കിയ അപേക്ഷയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി.

Leave a comment

Your email address will not be published. Required fields are marked *