Blog Post

Karanavars > News > Keralam > കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെറെയില്‍ പദ്ധതിക്കായി വടകര മണ്ഡലത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ലെന്ന് കെകെ രമ എംഎല്‍എ.

പുതുപ്പണം കെറെയില്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സര്‍വേക്കല്ല് സ്‌ഥാപിച്ചാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് തടയുമെന്നും കെകെ രമ വ്യക്‌തമാക്കി.

ബഫര്‍ സോണ്‍ സംബന്ധിച്ച്‌ മന്ത്രിമാരും കെറെയില്‍ അധികൃതരും പറയുന്നത് രണ്ടുതരത്തിലാണ്. സര്‍വേ നടത്തുവാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് റവന്യൂവകുപ്പ് പറയുമ്ബോള്‍ ആരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും അവര്‍ ചോദിച്ചു.

സമരസമിതി ചെയര്‍മാന്‍ പിഎം മുസ്‌തഫ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ചെയര്‍മാന്‍ ടിടി ഇസ്‌മായില്‍, എപി ഷാജിത്ത്, വിടി വിനീഷ്, കൗണ്‍സിലര്‍മാരായ കെ റജീന, ഫൗസിയ, വിജയ ബാബു, കെ സഹീര്‍, അബ്‌ദുള്‍ റബ്ബ് നിസ്‌താര്‍, ഷാജഹാന്‍, നസീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *