തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം. സി പി ഐ എം കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു.
പലകൗണ്‍സില്‍ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും ആര്യാരാജേന്ദ്രന് പറഞ്ഞു
ഇത്തവണ ബജറ്റ് യോഗം വിപുലമായാണ് നടത്തിയത്. 9 തവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേര്‍ന്നു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്കി. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലെ ഞങ്ങളുടെ അഭിപ്രായങ്ങളും ബജറ്റില്‍ ഉള്കൊള്ളിക്കാന് കഴിഞ്ഞു.
എന്നാല്‍ ബിജെപിയും യുഡിഎഫും ഇതൊന്നും മനസിലാക്കാതെ ആണ് പ്രതികരിക്കുന്നത്. അംഗസംഖ്യ അനുസരിച്ചാണ് ഓരോ ആളുകള്‍ക്കും ചര്‍ച്ചക്ക് സമയം അനുവദിച്ചത്.
പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടത്. പലകൗണ്‍സില്‍ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചത്. മാതൃകാപരമായി നടക്കേണ്ട ചര്‍ച്ചയാണ് ഇങ്ങനെ ആയത്.
രണ്ട് സിപിഐഎം കൗണ്‍സിലര്‍മാര്‍ക്കും പരുക്ക് പറ്റിയതായി മേയര്‍ വ്യക്തമാക്കി. റീന, നിസ്സാമുദീന് എന്നിവര്‍ക്കാണ് പരുക്ക്.