Blog Post

Karanavars > News > Keralam > സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; ഡി.പി.ആര്‍ അപൂര്‍ണം -കേന്ദ്രം

സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; ഡി.പി.ആര്‍ അപൂര്‍ണം -കേന്ദ്രം

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.

1000 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്ബത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. പദ്ധതിക്കായി കേരളം സമര്‍പ്പിച്ചിരിക്കുന്ന ഡി.പി.ആര്‍ അപൂര്‍ണമാണെന്നും മന്ത്രി പറഞ്ഞു.

അടൂര്‍ പ്രകാശ് എം.പിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ സാമ്ബത്തികസാങ്കേതിക വശങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ അംഗീകാരം നല്‍കാനാകു. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 33,700 കോടി രൂപയുടെ വായ്പ ബാധ്യത എന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതി വളരെ സങ്കീര്‍ണമായ പദ്ധതിയാണെന്നും തിരക്ക് കൂട്ടേണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി നേരത്തെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *