Blog Post

Karanavars > News > Keralam > സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അസി.പ്രഫസര്‍ എസ്. സുനില്‍കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഈ മാസം ഒന്നിന് കണ്ണൂരില്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്..ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സുനില്‍ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതി.

Leave a comment

Your email address will not be published. Required fields are marked *