Blog Post

Karanavars > News > Keralam > ആരിഫ്ഖാന്‍ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവര്‍ണര്‍ -കെ. സുധാകരന്‍

ആരിഫ്ഖാന്‍ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവര്‍ണര്‍ -കെ. സുധാകരന്‍

കണ്ണൂര്‍: സര്‍ക്കാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നട്ടെല്ല് ഉണ്ടെങ്കില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി അധ്യക്ഷന്‍ കെ.

സുധാകരന്‍. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം മുമ്ബ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്. പിണറായി വിജയന്‍ ഭരിക്കുമ്ബോള്‍ എല്ലാം ഭരണത്തിന്റെ തണലില്‍ തോന്നിയതുപോലെ നടക്കുകയാണ്. ഇത്രയും നാണംകെട്ട ഒരു ഗവര്‍ണറെ മുമ്ബ് കേരളം കണ്ടിട്ടില്ല. അധ്യാപകര്‍ക്ക് അധ്യാപനം നടത്താനുള്ള സാഹചര്യം പോലും സര്‍വകലാശാലകളില്‍ നിഷേധിക്കപ്പെടുന്നു.

മുമ്ബ് കോളേജുകളില്‍ ഉണ്ടായിരുന്ന സാഹചര്യവും സ്വാതന്ത്ര്യവും ഇന്ന് കോളേജുകളില്‍ അധ്യാപനത്തിന് ഇല്ല . പി.എസ്.സി നിയമന മടക്കം പാര്‍ട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ്. സ്വന്തം ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാന്‍ എന്തും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവര്‍ക്ക് നാണമില്ലേയെന്നും സുധാകരന്‍ ചോദിച്ചു.

രാഷ്ട്രീയത്തിന്റെ വിലങ്ങുകള്‍ ഭേദിക്കാന്‍ അധ്യാപക സംഘടനകള്‍ക്ക് കഴിയണമെന്നും ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *