Blog Post

Karanavars > News > Keralam > വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

പീഡനക്കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.

ആസ്ത്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. ഇ മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കേസെടുത്തു. ഇതോടെ അനീസ് അന്‍സാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി.

കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന നാല് സ്ത്രീകളുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മീ ടൂ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഒളിവില്‍പോയ അന്‍സാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യം വിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയില്‍ ടാറ്റു ചെയ്യുന്ന സുജേഷിനെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് മേക്കപ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വെളിപ്പെടുത്തലുണ്ടായത്. വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്ന് പരാതിക്കാരികളില്‍ ചിലര്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *