Blog Post

Karanavars > News > Keralam > സി വി വര്‍ഗീസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ അറിയില്ല; രാജ്യസഭാസീറ്റില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി

സി വി വര്‍ഗീസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ അറിയില്ല; രാജ്യസഭാസീറ്റില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഐ, എന്‍സിപി, ജനതാദള്‍ എസ് എന്നീ ഘടകകക്ഷികള്‍ സീറ്റ് ചോദിച്ചെങ്കിലും തീരുമാനമെടുക്കുന്നത് എല്‍ഡിഎഫാണ്.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സെക്രട്ടറിയേറ്റിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സി വി വര്‍ഗീസിന്റെ പ്രസ്താവനയെ കുറിച്ച്‌ തനിക്കറിയില്ലെന്നും വര്‍ഗീസിനോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രസംഗിച്ചത്.

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. താന്‍ സിപിഎം സെക്രട്ടറിയാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് ഡിവൈഎഫ്‌ഐ സെക്രട്ടറിയാണെന്നും അതൊരു സ്വതന്ത്ര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *