Blog Post

Karanavars > News > Keralam > നിയമസഭാ സമ്മേളനം 18 ന് തുടങ്ങും; ബഡ്‌ജറ്റ് അവതരിപ്പിക്കുക മാര്‍ച്ച്‌ 11ന്

നിയമസഭാ സമ്മേളനം 18 ന് തുടങ്ങും; ബഡ്‌ജറ്റ് അവതരിപ്പിക്കുക മാര്‍ച്ച്‌ 11ന്

തിരുവനന്തപുരം: ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.

നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്താനാണ് തീരുമാനം.

നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് ശേഷം സഭ പിരിയും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 10 വരെ സഭയില്ല. മാര്‍ച്ച്‌ ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ടു ഘട്ടമായി സഭ സമ്മേളിക്കുന്നത്. മാര്‍ച്ച്‌ 11ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനായി വീണ്ടും സഭ ചേരും.

Leave a comment

Your email address will not be published. Required fields are marked *