Blog Post

Karanavars > News > latest news > അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ സമ്മാനം: ബിസിസിഐ

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ സമ്മാനം: ബിസിസിഐ

ഐ സി സി അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചു.

ബി സി സി ഐ സെക്രട്ടറി ജെയ്ഷാ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ശനിയാഴ്ച ആന്റിഗ്വയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്.

190 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഇംഗ്ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 14 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ ടീം മറികടന്നത്. ടീമിന്റെ ഐതിഹാസിക വിജയത്തിനു പിന്നാലെയാണ് പാരിതോഷിക പ്രഖ്യാപനം. സപ്പോര്‍ട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങള്‍ക്കും 25 ലക്ഷം രൂപ നല്‍കുമെന്നും ജെയ്ഷാ വ്യക്തമാക്കി.

മികച്ച ടീമിന് പാരിതോഷികം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും ടീമംഗങ്ങള്‍ അഭിമാനം കൊള്ളിച്ചുമെന്നും ജെയ്ഷാ ട്വീറ്റ് ചെയ്തു. അണ്ടര്‍ 19 ടീമിന്റെ പ്രയത്നങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും ഈ ക്യാഷ് അവാര്‍ഡ് ഒരു ടോക്കണ്‍ മാത്രമാണെന്നും ബി സി സി ഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി ആശംസിച്ചു.

Leave a comment

Your email address will not be published. Required fields are marked *