Blog Post

Karanavars > News > latest news > കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും.

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്.

രാജ്യത്ത് 2,51,209 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില് രാജ്യത്തുള്ളത്. ഇന്നലെ 627 പേര് രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്. 24 മണിക്കൂറില് 3,47,443 പേര് രോഗമുക്തരായി. ഇതുവരെ വാക്സീന് സ്വീകരിച്ചത് 164 കോടി പേരാണ്.

അതേസമയം, കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 38,083 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 25,425 പേര്‍ക്കും തമിഴ്നാട്ടില്‍ 28,512 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.കേരളത്തില്‍ 51739 പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്.

രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഐസൊലേഷന്‍ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

രാജ്യത്തെ 407 ജില്ലകളില്‍ പ്രതിദിന കോവിഡ് വ്യാപന നിരക്ക് 10 ശതമാനത്തില്‍ മുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തില്‍ വ്യക്തമാക്കി .

Leave a comment

Your email address will not be published. Required fields are marked *