Blog Post

Karanavars > News > Keralam > കേരളത്തിൽ ഇന്ന് ശക്തമായ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ കള്ളക്കടൽ ജാഗ്രത

കേരളത്തിൽ ഇന്ന് ശക്തമായ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ കള്ളക്കടൽ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒക്ടോബർ 10 വരെ ശക്തമായ മഴ തുടർന്നേക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും (കള്ളക്കടൽ പ്രതിഭാസം) സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലകളിലും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

Leave a comment

Your email address will not be published. Required fields are marked *