Blog Post

Karanavars > News > crime >  ജന്തര്‍ മന്ദര്‍ 2.0: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി പ്രതിഷേധം കനക്കുന്നു; 20 വർഷം പഴക്കമുള്ള PWD രേഖകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം

 ജന്തര്‍ മന്ദര്‍ 2.0: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി പ്രതിഷേധം കനക്കുന്നു; 20 വർഷം പഴക്കമുള്ള PWD രേഖകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ‘ജന്തര്‍ മന്ദര്‍ 2.0’ പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാർ പദവി ഒഴിയും വരെ സമരം തുടരുമെന്നാണ് സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനരവലോകന (SIR) നടപടികളിലെ വിവാദങ്ങളും, പുതിയ രാഷ്ട്രീയ പോർമുഖങ്ങളും രാജ്യവ്യാപകമായി ചർച്ചയാകുകയാണ്.

ഇതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന പഴയൊരു അഴിമതി കേസിൽ വിജിലൻസ് അന്വേഷണം പുനരാരംഭിച്ചത് പുതിയ വഴിതിരിവായിട്ടുണ്ട്. 2006-ൽ അദ്ദേഹം കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് (PWD) സെക്രട്ടറിയായിരുന്ന കാലത്തെ ഒരു അഴിമതി ആരോപണവും, അന്ന് മേഷ്യൻ എൻജിനീയർ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടെത്താനും പുനരന്വേഷിക്കാനും കേരള സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.

എന്നാൽ, രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൊതുമരാമത്ത് രേഖകൾ പൂർണ്ണമായി കണ്ടെത്തുക എന്നത് വിജിലൻസ് അന്വേഷണത്തിന് കനത്ത വെല്ലുവിളിയാണ്. അന്നത്തെ പ്രാരംഭ അന്വേഷണങ്ങൾ വഴിതിരിച്ചുവിട്ടെന്നും പുറമെ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഈ അന്വേഷണത്തിന്റെ സമയക്രമത്തെയും നിയമസാധുതയെയും കുറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, ഗ്യാനേഷ് കുമാറിൻ്റെ രാജി  ലക്ഷ്യമിട്ട് സി.ജെ.പി നടത്തുന്ന സമരങ്ങളും ജന്തർ മന്ദർ പ്രക്ഷോഭങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ കടുക്കാനാണ് സാധ്യത. ഭരണരംഗത്തെ പഴയ വിവാദങ്ങളും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പോരും ഒരുപോലെ ചൂടുപിടിക്കുമ്പോൾ, കേസിന്റെ മുന്നോട്ടുള്ള പോക്ക് നിർണ്ണായകമായി മാറും.

Leave a comment

Your email address will not be published. Required fields are marked *