Blog Post

Karanavars > News > Economy >  ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; പെട്രോൾ-ഡീസൽ വില വർധനയിൽ ആശങ്ക

 ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; പെട്രോൾ-ഡീസൽ വില വർധനയിൽ ആശങ്ക

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ കടന്നതോടെ, രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവിലയിലുണ്ടായ ഈ കുതിപ്പ് ആഗോള വിപനിയെയും ഇന്ത്യയെയും ഒരുപോലെ ഉത്കണ്ഠയിലാഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 95 ഡോളറിന് അടുത്തേക്ക് എത്തിയത് സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. യു.എസ് – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവില ഉയരുന്ന സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കവെ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈ മേഖലയിലെ സൈനിക നീക്കങ്ങളും വിപണിയിലെ ആഘാതങ്ങളും സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയുണ്ടായി. വില സ്ഥിരമായി 95 ഡോളറിന് മുകളിൽ തുടർന്നാൽ അത് രാജ്യത്തെ ചില്ലറ വിൽപ്പന വിലയെയും ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ചരക്കുകടത്തുകൂലിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ഇറുമതിച്ചെലവിനെയും ഇത് ദോഷകരമായി ബാധിച്ചേക്കാം. എങ്കിലും, എണ്ണക്കമ്പനികളും സർക്കാരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആഗോളതലത്തിലെ പ്രതിസന്ധികൾക്ക് പെട്ടെന്ന് അയവു വന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധന വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചനകൾ നൽകുന്നത്.

Leave a comment

Your email address will not be published. Required fields are marked *