Blog Post

Karanavars > News > Goverment > കണ്ണൂരിലും കാസർകോട്ടും ശക്തമായ മഴ; കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

കണ്ണൂരിലും കാസർകോട്ടും ശക്തമായ മഴ; കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലെർട് കൊണ്ട് അർത്ഥമാക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് മഴയ്ക്ക് ചെറിയ ശമനം ഉണ്ടായിരുന്നുവെങ്കിലും, അന്തരീക്ഷത്തിലെ പുതിയ മാറ്റങ്ങൾ കാരണം വീണ്ടും മഴ സജീവമാകുകയായിരുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

മഴ കനക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവരും തീരദേശവാസികളും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആഗസ്റ്റ് 14 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരത്തിൽ മഴ തുടരാനാണ് സാധ്യത.

Leave a comment

Your email address will not be published. Required fields are marked *