Blog Post

Karanavars > News > latest news > ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്ത്യ കമീഷൻ വിധി

ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്ത്യ കമീഷൻ വിധി

മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താ വിന് ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമീഷൻ ഉത്തരവ്. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി ഉമ്മർ നൽകിയ പരാതിയിലാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതിച്ചെ ലവ് 20,000 രൂപയും നൽകണമെന്ന് വിധിച്ചത്.രോഗം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരൻ വൃക്കസംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ചികിത്സാരേഖയിൽ രണ്ടു മാസമായി ചികിത്സയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾതന്നെ രോഗമുണ്ടായിരുന്നെന്നായിരുന്നു കമ്പനിയുടെ വാദം. രോഗം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നും ആനുകൂല്യം നൽകാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു.ചികിത്സാകാലയളവ് കാണിച്ചതിൽ പിഴവ് പറ്റിയതാണെന്ന് കാണിച്ച് ഡോക്‌ടർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് പരിഗണിക്കാൻ കമ്പനി തയാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്. രേഖകൾ പരിശോധിച്ച കമീഷൻ ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. രേഖയിൽ പിഴവ് വന്നത് ബന്ധപ്പെട്ട ഡോക്‌ടർ തിരുത്തിയിട്ടും ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചത് സേവനത്തിലുള്ള വീഴ്‌ചയാണെന്ന് കണ്ടെത്തി. ചികിത്സച്ചെല വായ 12,72,831 രൂപ ഒമ്പതു ശതമാനം പലിശയോടെ നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും ഒരു മാസത്തിനകം നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്‌മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *