Blog Post

Karanavars > News > Keralam > പാലക്കാട്ടെ റെയ്‌ഡ് ഷാഫിയുടെ നാടകവുംകൂടിച്ചേർന്നത്- എം.വി ഗോവിന്ദൻ

പാലക്കാട്ടെ റെയ്‌ഡ് ഷാഫിയുടെ നാടകവുംകൂടിച്ചേർന്നത്- എം.വി ഗോവിന്ദൻ

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ മുറികളിൽ കള്ളപ്പണത്തിൻ്റെ പേരിൽ പോലീസ് നടത്തിയ റെയ്‌ഡ്‌ ഷാഫി പറമ്പിലിൻ്റെ നാടകവും കൂടിച്ചേർന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിനും നടത്തിയ വ്യത്യസ്‌ത അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരന്നു ഗോവിന്ദൻ. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുൽകയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാൻ പാടില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

പി.പി ദിവ്യയുടെ കാര്യത്തിൽ കൃത്യമായ നിലപാട് തന്നെയാണ് പാർട്ടിയെടുത്തത്. പാർട്ടി എപ്പോഴും നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പം തന്നെയാണ്. അക്കാര്യം നേരത്തേയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാർട്ടി നിലപാട്. പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടുണ്ടെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.ദിവ്യയെ കാണാൻ നേതാക്കൾ പോയിരുന്നല്ലോ എന്ന ചോദ്യത്തിന് ഇനിയും പോകുമെന്നും കേഡർമാരെ കൊല്ലുകയുല്ല തിരുത്തുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *