Blog Post

Karanavars > News > crime > കുവൈത്തിൽ മദ്യം, പണവുമായെത്തിയ ആറു പേർ പിടിയിൽ

കുവൈത്തിൽ മദ്യം, പണവുമായെത്തിയ ആറു പേർ പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യം, പണം, മറ്റു അനധികൃത വസ്തുക്കൾ എന്നിവയുമായി ആറ് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് 168 കുപ്പി മദ്യം പിടിച്ചെടുത്തു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.

അറസ്റ്റിലായവരിൽ നിന്നു പിടിച്ചെടുത്ത മദ്യം, പണവും മറ്റു വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരി വസ്തുക്കളുടെ നിർമ്മാണം, കൈമാറ്റം, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളെ നേരിടാനായുള്ള നടപടികൾ തുടരുമെന്നും അവർ വ്യക്തമാക്കി.

നിയമപാലകരോട് സഹകരിക്കുകയും സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഹോട്ട്‌ലൈൻ (112) വഴിയോ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ (1884141) വഴിയോ റിപ്പോർട്ട് ചെയ്യണമെന്നു പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *