Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
സംസ്ഥാനം ഒട്ടാകെ ദുരിതപ്പെയ്ത്തുമായി മൺസൂൺ മഴ - Karanavars

Blog Post

Karanavars > News > latest news > സംസ്ഥാനം ഒട്ടാകെ ദുരിതപ്പെയ്ത്തുമായി മൺസൂൺ മഴ

സംസ്ഥാനം ഒട്ടാകെ ദുരിതപ്പെയ്ത്തുമായി മൺസൂൺ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും കാരണം നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.

വൈദ്യുതി ബന്ധം മുറിഞ്ഞ മേഖലകളിൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കും വ്യാപകമായി പ്രവർത്തനങ്ങൾ നടക്കുന്നു.
ഇന്ന് രാത്രിയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടർന്നാൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *