Blog Post

Karanavars > News > latest news > ഐ പി എല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സിന്

ഐ പി എല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സിന്

15-ാമത് ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണില്‍, കന്നി കിരീടം നേടിയത്.131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

കന്നി സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് മുത്തമിടീക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തില്‍ 34 റണ്‍സ് നേടുകയും ചെയ്ത ഹാര്‍ദിക് തന്നെ ഫൈനലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നില്‍ നിന്നും നയിച്ചത്. 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചു റണ്‍സെടുത്ത സാഹയെ തകര്‍പ്പന്‍ പന്തിലൂടെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി. 5ാം ഓവറില്‍ മാത്യു വെയ്ഡിനെ റിയാന്‍ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോള്‍ട്ട് രാജസ്ഥാനു 2ാം ബ്രേക്കും നല്‍കി.

രാജസ്ഥാന്‍ ഇതോടെ ഗുജറാത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പവര്‍പ്ലേ ഓവറുകള്‍ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേര്‍ന്ന് ഗുജറാത്ത് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. 30 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്ബടിയോടെ 34 റണ്‍സ് നേടി നിര്‍ണായക ഇന്നിങ്സ് കാഴ്ചവെച്ചാണ് ഗുജറാത്ത് നായകന്‍ ക്രീസ് വിട്ടത്. പാണ്ഡ്യയ്ക്ക് പകരം എത്തിയ മില്ലര്‍ അനായാസം ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ നിലച്ചു. 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സടിച്ചുകൊണ്ട് ഗില്‍ ഗുജറാത്തിന് കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തു.

Leave a comment

Your email address will not be published. Required fields are marked *