Blog Post

Karanavars > News > Cinema > തലൈവര്‍ 169; രജനികാന്ത് ചിത്രം നിരസിച്ച്‌ ഐശ്വര്യ റായ്

തലൈവര്‍ 169; രജനികാന്ത് ചിത്രം നിരസിച്ച്‌ ഐശ്വര്യ റായ്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്.തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് .

തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായുടെ പേരായിരുന്നു. എന്നാല്‍ രജനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ് നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ബീസ്റ്റ്പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. വിജയ് നായകനായ ബീസ്റ്റെന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സ്, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തതോടെ കൂടുതല്‍ പേരിലെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *