Blog Post

Karanavars > News > latest news > കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് സോണിയ ഗാന്ധി

കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് സോണിയ ഗാന്ധി

ന്യുഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന്‍റെ മാറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു സോണിയ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ മൂന്ന് ദിവസമായി നടക്കുന്ന ചിന്തന്‍ ശിവിര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ന്യൂനപക്ഷങ്ങളെ മര്‍ദ്ദിക്കാനും ഗാന്ധിഘാതകരെ മഹത്വവത്ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. സാമ്ബത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെ ബി.ജെ.പി ഇപ്പോള്‍ സ്വകാര്യവത്കരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ച്‌ പുതിയ ദിശയിലേക്ക് നീങ്ങാനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കാനും ആവശ്യമായ ആത്മപരിശോധനകള്‍ സമ്മേളനത്തില്‍ നടത്തുമെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുള്‍പ്പെടെ 400 ഓളം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ഏഴ് വര്‍ഷമായി പാര്‍ട്ടി നേരിടുന്ന കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും വിയോജിപ്പുകളുടെയും പശ്ചാത്തലത്തിലാണ് മൂന്ന് ദിവസത്തെ നവ് സങ്കല്‍പ് ചിന്തന്‍ ശിവിര്‍നടത്തുന്നത്. സമയബന്ധിതമായി പാര്‍ട്ടി പുനഃസംഘടിപ്പിക്കല്‍, ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തല്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വെല്ലുവിളികളെ മറികടക്കാന്‍ തയ്യാറെടുക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചിന്തന്‍ ശിവിര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *