Blog Post

Karanavars > News > Cinema > ‘അമ്മ’യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല – ഹരീഷ് പേരടി

‘അമ്മ’യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല – ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് നടന്‍ ഹരീഷ് പേരടി. താന്‍ ഫേയ്‌സ്ബുക്കില്‍ മാത്രമല്ല പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്ബറുകളിലേക്കും രാജി അയച്ചുകൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഫേയസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിവരം അറിയിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

A.M.M.A.യില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്ബറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണംഎന്ന്. ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും. A.M.M.Aയില്‍ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല.

Leave a comment

Your email address will not be published. Required fields are marked *