Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
കെഎസ്‌ആര്‍ടിസി പണമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ കോര്‍പറേഷന്‍; പിന്നോട്ടില്ലെന്ന് സമരക്കാര്‍ - Karanavars

Blog Post

Karanavars > News > Keralam > കെഎസ്‌ആര്‍ടിസി പണമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ കോര്‍പറേഷന്‍; പിന്നോട്ടില്ലെന്ന് സമരക്കാര്‍

കെഎസ്‌ആര്‍ടിസി പണമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ കോര്‍പറേഷന്‍; പിന്നോട്ടില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം: ശമ്ബള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു.

ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.

40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക.

മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 10 ന് ശമ്ബളം നല്‍കാമെന്നാണ് വ്യാഴായ്ച നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10 ന് ശമ്ബളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *