Blog Post

Karanavars > News > Keralam > 40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍ നിന്ന് രക്ഷിച്ചെന്ന് പി സി ജോര്‍ജ്

40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍ നിന്ന് രക്ഷിച്ചെന്ന് പി സി ജോര്‍ജ്

കോട്ടയം. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നല്‍കിയ സ്വീകരണച്ചടങ്ങിനെത്തിയ പി.സി.ജോര്‍ജിനെ എ..വൈ.എഫ്.

കരിങ്കൊടി കാട്ടി. പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ അസോസിയേഷനും ഹിന്ദു ഐക്യവേദി ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിതോടെ സംഘര്‍ഷാവസ്ഥയായി. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം.

ജോര്‍ജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്ബോള്‍ ഒരു വിഭാഗം എ..വൈ.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റില്‍ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കി. ഇതോടെ കാസയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ സംഘടിച്ച്‌ എ.. വൈ.എഫിനെതിരെ പ്രതിഷേധിച്ചു. പൊലീസ് ഇരുകൂട്ടര്‍ക്കും ഇടയില്‍ നിന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി. ഇതിനിടെ ഹാളിലേക്കുള്ള ഗേറ്റ് അടച്ചു. ഇതേച്ചൊല്ലി കാസ, ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.

തുടര്‍ന്ന് നടന്ന യോഗത്തില്‍ രാജ്യത്ത് ലവ് ജിഹാദുണ്ടെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. 40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇത് തന്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാന്‍ വിധിച്ചവരില്‍ രണ്ട് പേര്‍ തന്റെ അയല്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, ബി.ജെ.പി. സംസ്ഥാന വക്താവ് എന്‍.കെ.നാരായണന്‍ നമ്ബൂതിരി, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം,അഡ്വ. പി.പി.ജോസഫ്, കാസഡോ, കെവിന്‍ പീറ്റര്‍, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *