Wednesday, 22nd January 2025
January 22, 2025

‘മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു’; പി സി ജോര്‍ജിന്റെ പ്രഭാഷണത്തിനെതിരെ പരാതിയുമായി യൂത്ത് ലീഗ്‌

  • April 30, 2022 11:54 am

  • 0

കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി യൂത്ത് ലീഗ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം.

പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയ വിവരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ഗൗരവകരമായ നുണയാരോപണങ്ങളാണ് പി സി ജോര്‍ജ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു.