ന്യൂഡല്‍ഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ.
പാര്‍ട്ടി പദവികളില്‍ നിന്ന് കെ വി തോമസിനെ നീക്കാനാണ് സാദ്ധ്യത.
എ.കെ ആന്റണി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയുടെതാണ് ശുപാര്‍ശ. തുടര്‍ നടപടിയ്ക്കായി ശുപാര്‍ശ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അദ്ധ്യക്ഷ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അഞ്ചംഗ സമിതിയില്‍ താരിഖ് അന്‍വറും അംഗമായിരുന്നു.
അതെസമയം നേരിട്ട് ഹാജരാകാമെന്ന കെ വി തോമസിന്റെ ആവശ്യം തള്ളിയിട്ടുണ്ട്. കോണ്‍ഗ്രസ് തന്റെ വികാരമെന്നാണ് നടപടിക്ക് ശുപാര്‍ശ വന്നതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി.