Blog Post

Karanavars > News > Cinema > നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃ്പതികരമാണ്.

നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച്‌ 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തധമനിയില്‍ തടസ്സം കണ്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു.

ശ്രീനിവാസന്‍ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *