Blog Post

Karanavars > News > Keralam > പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ കെ വി തോമസ് പോകാവൂ; എന്താണ് സംഭവിക്കുകയെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്

പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ കെ വി തോമസ് പോകാവൂ; എന്താണ് സംഭവിക്കുകയെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: പാര്‍ട്ടിക്ക് പുറത്തുപോകാന്‍ താത്പര്യമുണ്ടെങ്കിലേ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.വിലക്ക് ലംഘിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ താനുള്‍പ്പടെ എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും. പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂ. പുറത്തെങ്കില്‍ പുറത്ത് എന്ന തീരുമാനമെടുത്താല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസുകാരുടെ ചോരവീണ മണ്ണില്‍ ചവിട്ടി സിപിഎം പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് കെ വി തോമസ് രാവിലെ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയില്‍ മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *