Blog Post

Karanavars > News > Keralam > ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധന കാരണം കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു.

ഇന്ധനവില ഇങ്ങനെ കൂടിയാല്‍ ശമ്ബളത്തിനുള്ള തുക കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഡിസംബറുമായി താരതമ്യം ചെയ്യുമ്ബോള്‍ ലിറ്ററിന് 38 രൂപ അധികമായി ചെലവിടേണ്ടി വരുന്നുണ്ട്. 40 കോടി രൂപയുടെ അധികച്ചെലവാണ് മാസം ഇന്ധന വിലവര്‍ധന കൊണ്ടുണ്ടാകുന്നത്. ചെലവുകുറയ്ക്കാനുള്ള മാര്‍ഗം കണ്ടെത്തേണ്ടിവരും.

ഫര്‍ലോ ലീവില്‍ കുറച്ചുപേര്‍ പോയതിനാല്‍ ശമ്ബളത്തില്‍ മാസം 10 ലക്ഷം രൂപയുടെ കുറവുണ്ടാകും. ആവശ്യത്തിലധികം ജീവനക്കാരുള്ള വിഭാഗങ്ങളില്‍ ഇങ്ങനെ ആളെ കുറയ്‌ക്കേണ്ടിവരും. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം സംസ്ഥാനത്ത് ആറിന് മുകളിലാണ്. ബെംഗളൂരുവില്‍ അഞ്ചിനു താഴെയാണ്. ഫര്‍ലോ സ്‌കീം തിരഞ്ഞെടുക്കന്നവരോട് ഉദാരസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.

ടിക്കറ്റ് നിരക്കു വര്‍ധന ഉപകാരപ്പെടില്ല. ശമ്ബളപരിഷ്‌കരണത്തിലൂടെ 15 കോടി രൂപയുടെ അധികച്ചെലവുണ്ടായിട്ടുണ്ട്. മറ്റേത് സ്ഥാപനത്തെക്കാളും സാമ്ബത്തിക സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 2000 കോടി രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *